നേപ്പാളിനെ പിടിച്ചുലച്ച വിമാനാപകടത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വിവരം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടയിലുണ്ടായ അപകടത്തിലാണ് യാത്രാ വിമാനത്തിന് തീ പിടിച്ചത്.